Share this Article
സംസ്ഥാനത്ത് ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ജൂലൈ 30) അവധി
വെബ് ടീം
posted on 29-07-2024
1 min read
HOLIDAY FOR SCHOOLS IN SEVEN DISTRICTS

കൊച്ചി: കനത്ത മഴ തുടരുമെന്ന മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഏഴ്  ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ജൂലൈ 30) അവധി. തൃശൂർ,എറണാകുളം,  ഇടുക്കി,മലപ്പുറം,പാലക്കാട്, കോഴിക്കോട്,വയനാട്,  ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് നാളെ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പ്രൊഫഷണൽ കോളേജുകൾക്കും അവധി ബാധകമായിരിക്കും.

കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി, കൂടരഞ്ഞി, കോടഞ്ചേരി, കൂരാച്ചുണ്ട്, കൊടിയത്തൂർ, കാരശ്ശേരി, കട്ടിപ്പാറ, ഓമശ്ശേരി, പുതുപ്പാടി, മുക്കം എന്നീ പഞ്ചായത്തുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മലപ്പുറം ജില്ലയിലെ നിലമ്പൂർ, ഏറനാട്, കൊണ്ടോട്ടി എന്നീ താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

തളിപ്പറമ്പ്, തലശ്ശേരി, ഇരിട്ടി, താലൂക്ക് പരിധിയിലെ അങ്കണവാടികൾ, മദ്രസകൾ, പ്രൊഫഷണൽ കോളജുകൾ, ട്യൂഷൻ ക്ലാസ്സുകൾ അടക്കമുള്ള വിദ്യാഭ്യാസ  സ്ഥാപനങ്ങൾക്ക് നാളെ (ജൂലൈ 30, 2024) അവധി.കണ്ണൂർ ജില്ലയിലെ മലയോര മേഖലകളിൽ  മഴ ശക്തമായി തുടരുന്ന സാഹചര്യത്തിലാണ് തീരുമാനം.അധ്യാപകർ വിദ്യാഭ്യാസസ്ഥാപനങ്ങളിൽ ഹാജരാകണം

അവധി മൂലം നഷ്ട്ടപ്പെടുന്ന പഠനസമയം ക്രമീകരിക്കാൻ വിദ്യാഭ്യാസ സ്ഥാപന മേധാവികൾ നടപടി സ്വീകരിക്കേണ്ടതാണ്. 

മുൻകൂട്ടി പ്രഖ്യാപിച്ച പരീക്ഷകളിൽ മാറ്റമില്ല.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories