കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതികളെയും ഒത്താശ ചെയ്തുകൊടുത്ത ഹോസ്റ്റല്‍ നടത്തിപ്പുകാരിയെയും പോലീസ് അറസ്റ്റ് ചെയ്തു.ലേഡീസ് ഹോസ്റ്റലില്‍ പേയിങ് ഗസ്റ്റായി താമസിച്ച് വരുകയായിരുന്നു പെൺകുട്ടി. പത്തനംതിട്ട റാന്നി മുക്കാലുമണ്‍ കാരിക്കുളം പട്ടായില്‍ വീട്ടില്‍ ആദര്‍ശ് (19), ആലപ്പുഴ വള്ളിക്കുന്നം കലവറശ്ശേരി വീട്ടില്‍ സുല്‍ത്താന (33), പത്തനംതിട്ട വടശ്ശേരിക്കര മേപ്പുറത്ത് വീട്ടില്‍ സ്റ്റെഫിന്‍ (19) എന്നിവരെയാണ് പത്തനംതിട്ടയില്‍ നിന്നും കടവന്ത്ര പോലീസ് പിടികൂടിയത്. ഇവര്‍ക്ക് ലഹരിമാഫിയയുമായി ബന്ധമുണ്ടോ എന്ന വിവരവും പോലീസ് അന്വേഷിച്ചുവരുന്നു.
കടവന്ത്ര പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ സിബി ടോമിന്റെ നേതൃത്വത്തില്‍ സബ് ഇന്‍സ്പെക്ടറായ മിഥുന്‍ മോഹന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ അനീഷ്, രതീഷ്, അനില്‍കുമാര്‍, പ്രവീണ്‍, സിനി എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.