Share this Article
വിഖ്യാത നർത്തകി യാമിനി കൃഷ്ണമൂർത്തി അന്തരിച്ചു
വെബ് ടീം
posted on 03-08-2024
1 min read
veteran-bharatanatyam-dancer-yamini-krishnamurthy-passed-away

ന്യൂഡൽഹി: പ്രശസ്ത നർത്തകി യാമിനി കൃഷ്ണമൂർത്തി (84) അന്തരിച്ചു. ഡൽഹി അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. വാർദ്ധക്യസഹജ രോഗങ്ങളെ തുടർന്ന് കഴിഞ്ഞ എഴു മാസമായി അത്യാഹിത വിഭാഗത്തിൽ ചികിത്സയിലായിരുന്നുവെന്ന് മാനേജർ അറിയിച്ചു. പത്മശ്രീ, പത്മഭൂഷൺ, പത്മവിഭൂഷൺ തുടങ്ങി നിരവധി പുരസ്കാരങ്ങൾ നൽകി രാജ്യം ആദരിച്ച വിഖ്യാത നർത്തകിയാണ് ഭരതനാട്യം കലാകാരിയായ യാമിനി കൃഷ്ണമൂർത്തി.


മൃതദേഹം ഞായറാഴ്ച രാവിലെ 9 മണിക്ക്, യാമിനി സ്കൂൾ ഓഫ് ഡാൻസിൽ പൊതുദർശനത്തിന് വയ്ക്കും

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories