Share this Article
image
നടന്‍ കസാന്‍ ഖാന്‍ അന്തരിച്ചു
വെബ് ടീം
posted on 12-06-2023
1 min read
actor Kasan khan passes away.

കൊച്ചി: വില്ലൻ വേഷങ്ങളിൽ ശ്രദ്ധേയനായിരുന്ന നടന്‍ കസാന്‍ ഖാന്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. പ്രൊഡക്ഷന്‍ കണ്‍ട്രോളറും നിര്‍മാതാവുമായ എന്‍.എം ബാദുഷയാണ് മരണ വിവരം പുറത്തുവിട്ടത്.

ഗാന്ധര്‍വ്വം, സിഐഡി മൂസ, ദ കിങ്, വര്‍ണപ്പകിട്ട്, ഡ്രീംസ്, ദ ഡോണ്‍, മായാമോഹിനി, രാജാധിരാജ, ഇവന്‍ മര്യാദരാമന്‍, ഓ ലൈല ഓ തുടങ്ങിയ മലയാള സിനിമകളിൽ ശ്രദ്ധിക്കപ്പെടുന്ന വേഷത്തിൽ കസാൻ ഖാൻ അഭിനയച്ചിട്ടുണ്ട്. അഭിയനിച്ചതിൽ ഭൂരിഭാഗവും വില്ലൻ വേഷങ്ങളായിരുന്നു.

1992 ല്‍ റിലീസായ സെന്തമിഴ് പാട്ട് എന്ന തമിഴ് സിനിമയിലൂടെയാണ് കസാന്‍ ഖാന്‍ വെള്ളിത്തിരയിൽ എത്തിയത്. മലയാളത്തിന് പുറമേ തമിഴിലും കന്നടയിലുമായി അന്‍പതോളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories