Share this Article
പോക്‌സോ കേസ് പ്രതിയുടെ അടിയേറ്റ് പൊലീസുകാരന്റെ പല്ല് പോയി
വെബ് ടീം
posted on 12-07-2023
1 min read
posco case accused attack police men

തൊടുപുഴ:  ഇടുക്കി തൊടുപുഴയില്‍ പൊലീസുകാരന് നേരെ പോക്‌സോ കേസ് പ്രതിയുടെ ആക്രമണം. ഭക്ഷണം കഴിക്കുന്നതിനായി പ്രതിയുടെ കൈവിലങ് അഴിച്ചപ്പോഴാണ്  ആക്രമണം ഉണ്ടായത്. പതിനഞ്ചുകാരിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതി അഭിജിത്തിന്റെ അടിയേറ്റാണ് പൊലീസുകാരന്റെ ഒരു പല്ല് നഷ്ടമായത്.

ഇന്നലെ വൈകീട്ടാണ് പോക്‌സോ കേസില്‍ അഭിജിത്തിനെ പൊലീസ് അറസ്റ്റ് ചെയ്തത്. റിമാന്‍ഡ് ചെയ്ത പ്രതിയെ ജയിലിലേക്ക് കൊണ്ടുപോകുന്നതിനിടെ ഭക്ഷണം വാങ്ങി നല്‍കുന്നതിനായി ഒരു ഹോട്ടലിന് സമീപം വാഹനം നിര്‍ത്തി. ഭക്ഷണം കഴിക്കാനായി കൈവിലങ്ങ് അഴിച്ചപ്പോഴാണ് ഓടിരക്ഷപ്പെടാന്‍ വേണ്ടി പൊലീസുകാരന്റെ മുഖത്തടിച്ചത്. പൊലീസുകാരന്റെ ഒരു പല്ല് നഷ്ടമായി. വാഹനത്തിലുണ്ടായിരുന്ന് മറ്റ് പൊലീസുകാര്‍ പ്രതിയെ കീഴ്‌പ്പെടുത്തുകയായിരുന്നു.

പരിക്കേറ്റ പൊലീസുകാരനെ ആശപത്രിയില്‍ പ്രവേശിപ്പിച്ചു. ബലാത്സംഗക്കേസില്‍ അഭിജിത്തിന്റെ സുഹൃത്തിനെയും പൊലീസ് അറസ്റ്റ് ചെയ്തു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories