"2019ൽ ഡൽഹി വിമാനത്താവളത്തിൽ വച്ച്, പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച ജവാന്മാർക്ക് ആദരാഞ്ജലി അർപ്പിക്കാൻ പോയപ്പോൾ ആരൊക്കെയോ ചേർന്ന് എന്നെ ഒരു മുറിയിൽ പൂട്ടിയിട്ടിരിക്കുകയായിരുന്നു" കഴിഞ്ഞ ദിവസം ജമ്മു കാശ്മീർ മുൻ ഗവർണർണർ സത്യപാൽ മാലിക്കുമായുള്ള ആഭിമുഖത്തിൽ രാഹുൽഗാന്ധി പങ്കുവച്ച വിഷയമാണിത്. അന്ന് സത്യപാൽ മാലിക് പുൽവാമ ആക്രമണം സർക്കാരിന്റെ ഭാഗത്തുനിന്നുമുള്ള പിഴവാണെന്ന് പ്രധാനമന്ത്രി നരേന്ത്രമോദിയെ വിളിച്ചു പറഞ്ഞപ്പോൾ മറുവശത്തുനിന്നും കിട്ടിയ ഉത്തരം "ചുപ് രഹോ ", മിണ്ടരുത്......! സത്യപാൽ മാലിക്കിനെ പോലെ നിശ്ശബ്ദരാക്കപ്പെട്ട എത്രയോ പേർ. നമ്മുടെ രാജ്യവും സെക്യൂരിറ്റിയും ഒക്കെ ഡബിൾ സ്ട്രോങ്ങ് ആണ് എന്ന് ചിന്തിക്കുന്നവരോട്, സർക്കാർ ബോധപൂർവ്വം മറച്ചു വച്ച ചില സത്യങ്ങൾ ഇതാ .
പുൽവാമയിലെ ഹൈവേയിലേക്ക് എത്തിപ്പെടാൻ പത്തോളം പോക്കറ്റ് റോഡുകളുണ്ട് ഈ പോക്കറ്റ് റോടുകളിൽ ഒന്നിലും ഒരു സുരക്ഷാ സംവിധാനങ്ങളും അവർ ഒരുക്കിയിട്ടില്ല എന്ന് മാത്രമല്ല,ഗുരുതരമായ മറ്റൊരു കാര്യം കൂടി അന്നവിടെ നടന്നിരുന്നു ,അന്ന് പൊട്ടിത്തെറിച്ച വാഹനം,അപകടത്തിന് മൂന്നു ദിവസം മുൻപ് വരെ അവിടെ കറങ്ങി നടക്കുന്നുണ്ടായിരുന്നു എന്നതാണ്.ഒരു രാജ്യത്തിന്റെ പൂർണ്ണമായ പിഴവിനെ ഇത്രയും കാലം മറച്ചു വച്ചതുപോലെ ഇനിയും എത്രയെണ്ണം.