Share this Article
'പശുവിനെ ദേശീയ മൃ​ഗമായി പ്രഖ്യാപിക്കുമോ?; പാർലമെന്റിൽ ബിജെപി എംപിയുടെ ചോദ്യത്തിന് കേന്ദ്ര മന്ത്രിയുടെ മറുപടി
വെബ് ടീം
posted on 07-08-2023
1 min read
cow will not be declared as national animal says union minister

ന്യൂ‍ഡൽഹി: പശുവിനെ ദേശീയ മൃ​ഗമായി പ്രഖ്യാപിക്കാൻ കേന്ദ്ര സർക്കാർ ആലോചിക്കുന്നില്ലെന്നു കേന്ദ്ര സാംസ്കാരിക മന്ത്രി ജി കിഷൻ റെ‍ഡ്ഡി. ബിജെപി എംപി ഭ​ഗീരഥ് ചൗധരിയുടെ ചോദ്യത്തിനുള്ള മറുപടിയായി പാർലമെന്റിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. 

ഭാരതത്തിന്റേയും സനാതന സംസ്കാരത്തിന്റേയും സംരക്ഷണവും പുനരുജ്ജീവനവും പരി​ഗണിച്ച് അവിഭാജ്യ ​ഘടകമായ ​ഗോമാതാ (പശു)വിനെ ദേശീയ മൃ​ഗമായി പ്രഖ്യാപിക്കാൻ ഉദ്ദേശിക്കുന്നുണ്ടോ എന്നായിരുന്നു എംപിയുടെ ചോദ്യം. 

കടുവ, മയിൽ എന്നിവയാണ് ദേശീയ മൃ​ഗവും പക്ഷിയും. ഇവ രണ്ടിനേയുമാണ് സർക്കാർ വി‍ജ്ഞാപനം ചെയ്തിട്ടുള്ളത്. 1972ലെ വന്യജീവി സംരക്ഷണ നിയമം ഷെഡ‍്യൂൾ ഒന്നിൽ ഉൾപ്പെട്ട ജീവികളാണ് ഇവ രണ്ടുമെന്നും മന്ത്രി വ്യക്തമാക്കി.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories