2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങള്‍ ആരംഭിച്ച് ബിജെപി. പാര്‍ട്ടി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെയും ഉപമുഖ്യമന്ത്രിമാരുടെയും യോഗം 11 ന് ഡല്‍ഹിയില്‍ ചേരും.
തെരഞ്ഞെടുപ്പിന് മുന്നോടിയായി എന്താല്ലാം മുന്നൊരുക്കങ്ങള്‍ വേണമെന്ന് താരുമാനിക്കാനാണ് യോഗം. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, പാര്‍ട്ടി അധ്യക്ഷന്‍ ജെപി നദ്ദ, ബിഎല്‍ സന്തോഷ് എന്നിവരും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ സംഘടനാ സെക്രട്ടറിമാരും യോഗത്തില്‍ പങ്കെടുക്കുമെന്നും പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.കഴിഞ്ഞ ദിവസം ് ജെപി നദ്ദ ഉത്തര്‍പ്രദേശിലെ ഗൗതംബുദ്ധ നഗറില്‍ പാര്‍ട്ടി പ്രവര്‍ത്തകരുമായി സംവദിക്കുകയും ജനങ്ങളുടെ ഹൃദയം കീഴടക്കാന്‍ വ്യത്യസ്ത വഴികള്‍ കണ്ടെത്തണമെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തു. പരസ്പര ഐക്യത്തോട് കൂടി ജനങ്ങള്‍ക്ക് വേണ്ട ആവശ്യങ്ങള്‍ കണ്ടെത്താന്‍ ശ്രമിക്കണമെന്നും അദ്ദേഹം പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു. സംസ്ഥാനത്തെ കര്‍ഷകരുടെ പ്രശ്നങ്ങള്‍, പെണ്‍കുട്ടികള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ എന്നിവ മനസിലാക്കി പരിഹരിക്കാനും ബിജെപി എപ്പോഴും സമൂഹത്തോടൊപ്പമാണെന്ന് അവരെ ബോധ്യപ്പെടുത്താനും ശ്രമിക്കണമെനന്നും ജെപി നദ്ധ പറഞ്ഞു. അതേസമയം ബിജെപി രാജ്യത്തെ മാത്രമല്ല ലോകത്തിലെ തന്നെ ഏറ്റവും വലിയ പാര്‍ട്ടിയാണെന്ന് നദ്ദ വാദിച്ചു. പുതിയ ആളുകളെ ബിജെപിയിലേക്ക് എത്തിക്കാന്‍ പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തു. 11ന് ഡല്‍ഹിയില്‍ ചേരുന്ന യോഗത്തോടെ വലിയ മാറ്റം ഉണ്ടാകുമെന്നാണ് പാര്‍ട്ടി പ്രതീക്ഷിക്കുന്നത്.