Share this Article
പട്ടിക വര്‍ഗ വിഭാഗത്തിലെ 60 വയസ്സിന് മുകളിലുള്ളവര്‍ക്ക് മുഖ്യമന്ത്രിയുടെ ഓണസമ്മാനം; ആയിരം രൂപ വീതം നൽകാൻ സർക്കാർ തീരുമാനം
വെബ് ടീം
posted on 22-08-2023
1 min read
ONAM ALLOWANCE FOR SCHEDULED TRIBES ABOVE 60 YEARS

തിരുവനന്തപുരം: പട്ടിക വര്‍ഗ വിഭാഗത്തിലെ 60 വയസ്സിന് മുകളിലുള്ളവര്‍ക്ക് മുഖ്യമന്ത്രിയുടെ ഓണസമ്മാനം. ഓണാഘോഷത്തിന് ഈ വിഭാഗത്തിലെ 60 വയസ്സിന് മുകളിലുള്ളവര്‍ക്ക് ആയിരം രൂപ വീതം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നാണ് പണം അനുവദിക്കുക. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ കോട്ടയം ജില്ലയെ ഇതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. 

ഓണത്തോടനുബന്ധിച്ച് തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ആയിരം രൂപ വീതം ഉത്സവബത്ത നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലും അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയിലും 100 പ്രവൃത്തി ദിനങ്ങള്‍ പൂര്‍ത്തിയാക്കിയ എല്ലാ തൊഴിലുറപ്പ് തൊഴിലാളികള്‍ക്കും ഓണം പ്രമാണിച്ച് ആയിരം രൂപ ഉത്സവബത്തയായി നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്.

ഓണം പ്രമാണിച്ച് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 4000 രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ ബോണസ് പ്രഖ്യാപിച്ചത്.ബോണസിന് അര്‍ഹത ഇല്ലാത്തവര്‍ക്ക് ഉത്സവബത്തയായി 2750 രൂപയും പ്രഖ്യാപിച്ചിരുന്നു. ഓണം അഡ്വാന്‍സായി 20000 രൂപയാണ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അനുവദിച്ചത്.സര്‍വീസ് പെന്‍ഷന്‍കാര്‍ക്കും പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പ്രകാരം വിരമിച്ച ജീവനക്കാര്‍ക്കും പ്രത്യേക ഉത്സവബത്തയായി 1000 രൂപയും നല്‍കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories