ന്യൂഡൽഹി:രാജസ്ഥാൻ നിയമസഭാ തെരഞ്ഞെടുപ്പ് തീയതി മാറ്റി.വോട്ടെടുപ്പ് നവംബർ 25 ന് ആണ്.വോട്ടെണ്ണൽ ഡിസംബർ 3നും നടക്കും.
വലിയ തോതിൽ വിവാഹ ചടങ്ങുകൾ 23ന് ഉൾപ്പെടെ നടക്കുന്നതിനാലാണ് വോട്ടെടുപ്പ് മാറ്റിയത് എന്നാണ് റിപ്പോർട്ട്. 23ന് രാജസ്ഥാനിൽ 50,000 വിവാഹങ്ങൾ നടക്കും. വിവാഹങ്ങളും മതപരമായ ചടങ്ങുകളും നടക്കുന്നതിനാൽ തീയതി മാറ്റണമെന്ന് സാമൂഹിക സംഘടനകളും രാഷ്ട്രീയപ്പാർട്ടികളും ആവശ്യപ്പെട്ടിരുന്നു.
മിസോറാമിൽ നവംബർ ഏഴിനാണ് വോട്ടെട്ടുപ്പ്. ഛത്തീസ്ഗഡിൽ രണ്ട് ഘട്ടമായിട്ടാണ് വോട്ടെടുപ്പ്. നവംബർ ഏഴിനും പതിനേഴിനുമാണ് ഛത്തീസ്ഗഡിൽ വോട്ടെടുപ്പ് നടക്കുക. മധ്യപ്രദേശിൽ നവംബർ പതിനേഴിനാണ് വോട്ടെടുപ്പ്. ഏറ്റവും ഒടുവില്‍ വോട്ടെടുപ്പ് നടക്കുന്ന തെലങ്കാനയില്‍ നവംബര്‍ 30നാണ് വോട്ടെടുപ്പ്. ഡിസംബർ മൂന്നിനാണ് ഫലപ്രഖ്യാപനം.