വിശാഖപട്ടണത്ത് സ്കൂള്‍ വിദ്യാര്‍ഥികളെ കൊണ്ടുപോയ ഓട്ടോറിക്ഷയും ലോറിയും കൂട്ടിയിടിച്ച് അപകടം. ഇടിയുടെ ആഘാതത്തില്‍ ഓട്ടോറിക്ഷ തകര്‍ന്നു.വിദ്യാർത്ഥിനികൾ ഉൾപ്പെടെ തെറിച്ച് റോഡിൽ വീണു. ഇതിലുണ്ടായിരുന്ന എട്ട് കുട്ടികള്‍ക്കും പരിക്കേറ്റു. രണ്ടുപേരുടെ നില അതീവഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. വിശാഖപട്ടണം നഗരത്തിലെ സംഗം–ശരത് തിയറ്റര്‍ കോംപ്ലക്സിന് സമീപം രാവിലെയാണ് അപകടമുണ്ടായത്. അമിത വേഗത്തില്‍ വന്ന ലോറിയും ഓട്ടോയും ജംക്ഷനില്‍പ്പോലും വേഗം കുറയ്ക്കാതിരുന്നതാണ് അപകടത്തിന്റെ വ്യാപ്തി കൂട്ടിയതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. ബെഥനി സ്കൂളിലെ വിദ്യാര്‍ഥികളാണ് അപകടത്തില്‍പ്പെട്ടത്.