സീറോ മലബാര്‍ സഭ എറണാകുളം അങ്കമാലി അതിരൂപതയിലെ കുര്‍ബാനത്തര്‍ക്കം വീണ്ടും കോടതിയിലേയ്ക്ക്. ആസ്ഥാന ദേവാലയമായ സെന്റ് മേരീസ് ബസലിക്കയില്‍ പ്രവേശിച്ച് ചുമതലയേല്‍ക്കാന്‍ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് ഫാദര്‍ ആന്റണി പൂതവേലില്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി പരിഗണിക്കും. അതേസമയം പള്ളിയില്‍ ആന്റണി പൂതവേലില്‍ എപ്പോള്‍ ആവശ്യപ്പെട്ടാലും സുരക്ഷ ഒരുക്കണമെന്ന് നേരത്തെ ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടിരുന്നു