Share this Article
ലക്ഷദ്വീപിലെ പവിഴപ്പുറ്റുകള്‍ വന്‍തേതില്‍ നശിക്കുന്നതായി പഠനം
Study shows that coral reefs in Lakshadweep are dying on a massive scale

കടലിലെ ഉഷ്ണതരംഗത്തെ തുടര്‍ന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകള്‍ വന്‍തേതില്‍ നശിക്കുന്നതായി പഠനം.ദ്വീപ് മേഖലയിലെ പവിഴപ്പുറ്റ് ആവാസവ്യവസ്ഥയുടെ ഏറിയ പങ്കും ബ്ലീച്ചിങ്ങിനു വിധേയമായതായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ പഠനത്തില്‍ കണ്ടെത്തി.

സമുദ്രത്തിലെ താപനില അസാധാരണമാംവിധം ഏറെക്കാലം ഉയര്‍ന്നുനില്‍ക്കുന്ന അപൂര്‍വ്വ കാലാവസ്ഥാ സ്ഥിതിയാണ് നിലവിലുള്ളത്. ഉഷ്ണതരംഗങ്ങള്‍ സമുദ്രത്തിലെ ജൈവവൈവിദ്യത്തിനും ആവാസവ്യവസ്ഥയുടെ സ്ഥിരതയ്ക്കും ഗുരുതരമായ ഭീഷണിയാണ് ഉയര്‍ത്തുന്നത്.

താപസമ്മര്‍ദ്ദം അളക്കുന്ന ഡിഗ്രി ഹീറ്റിങ് വീക്ക് സൂചകം ലക്ഷദ്വീപില്‍ 4 ഡിഗ്രി സെല്‍ഷ്യസിന് മുകളിലാണ്.ഇതാണ് പവിഴപുറ്റുകളുടെ നശീകരണത്തിനും സമുദ്ര ജൈവസമ്പത്തിന്റെ തകര്‍ച്ചയ്ക്കും വഴിയൊരുക്കുന്നത്.

അമിതമായ താപസമ്മര്‍ദ്ദം കാരണം പവിഴപ്പുറ്റുകളിലെ സിംബയോട്ടിക് ആല്‍ഗകര്‍ നശിക്കുന്നതാണ് ബ്ലീച്ചിങ്ങിന് കാരണമാകുന്നതെന്ന് സിഎംഎഫ്ആര്‍ഐയിലെ ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടുന്നു.

ഡി.എച്ച്.ഡബ്ല്യു 12 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ ഉയരുകയാണെങ്കില്‍ അത്യസാധാരണമായ ജൈവവൈവിധ്യ പ്രതിസന്ധിക്ക് കാരണമാകുമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്.പവിഴപ്പുറ്റ് പോലുള്ള സമുദ്രജൈവവൈവിദ്യങ്ങളുടെ തകര്‍ച്ച വിനോദസഞ്ചാരത്തേയും മത്സ്യബന്ധന മേഖലകളെയും ബാധിക്കും.മീനുകളുടെയും സസ്തനികളുടെയും നിലനില്‍പ്പിനെ ഇത് അപകടകരമാക്കുകയും ചെയ്യും.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories