പാലക്കാട്: ഒറ്റപ്പാലം നഗരസഭാ കൗൺസിലർ അഡ്വ.കെ.കൃഷ്ണകുമാർ (60) അന്തരിച്ചു. ആധ്യാത്മിക പരിപാടിയുടെ ഉദ്ഘാടന പ്രസംഗത്തിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഭാര്യ: ശ്രീകല. മക്കൾ: പി.ബാലശങ്കർ, അഡ്വ.നന്ദഗോപാൽ. ആർഎസ്എസിലും ബിജെപിയിലും നേതൃപദവികൾ വഹിച്ചിരുന്ന അദ്ദേഹം 1996 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഒറ്റപ്പാലം മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥിയായി മത്സരിച്ചിരുന്നു.
ഒറ്റപ്പാലം നഗരസഭയിൽ 2010-15 കാലത്തും കൗൺസിലറായിരുന്നു. ഒറ്റപ്പാലം മനയ്ക്കമ്പാട്ട് കമ്മള്ളി കണ്ണഞ്ചേരി കുടുംബാംഗമാണ്. നഗരസഭയിൽ പാലാട്ട് റോഡ് വാർഡിന്റെ പ്രതിനിധിയാണ്. ആർഎസ്എസ് താലൂക്ക് സംഘചാലക്, വാഹക്, ബിജെപി മണ്ഡലം വൈസ് പ്രസിഡന്റ് എന്നീ പദവികളും ഒറ്റപ്പാലം ഗണേശ സേവാ സമിതി താലൂക്ക് പ്രസിഡന്റ് പദവിയും വഹിച്ചിട്ടുണ്ട്.