Share this Article
യുവതിയെ ബൈക്കില്‍ കെട്ടിയിട്ട് റോഡിലൂടെ വലിച്ചിഴച്ചു; ക്രൂര മർദ്ദനം; ഭര്‍ത്താവ് അറസ്റ്റില്‍
വെബ് ടീം
posted on 13-08-2024
1 min read
man-arrested-for-tying-wife-to-motorcycle-dragging-her-around-village

ജയ്പൂര്‍: ഭാര്യയെ ക്രൂരമായി മര്‍ദ്ദിച്ച് ബൈക്കില്‍ കെട്ടി ഗ്രാമത്തിലൂടെ വലിച്ചിഴച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. രാജസ്ഥാനിലെ നാഗൗര്‍ ജില്ലയിലാണ് സംഭവം. പ്രേമറാം മേഘ്വാള്‍ (32) എന്നയാളാണ് അറസ്റ്റിലായത്.

മദ്യപിച്ചു വന്ന് ഇയാൾ ഭാര്യയെ നിരന്തരം മര്‍ദ്ദിക്കുമായിരുന്നുവെന്ന് അയല്‍വാസികള്‍ പറഞ്ഞു. മറ്റുള്ളവരുമായി സംസാരിക്കാനും ഇയാള്‍ ഭാര്യയെ അനുവദിച്ചിരുന്നില്ലെന്ന് പൊലീസ് പറയുന്നു. മദ്യലഹരിയില്‍ ഭാര്യയെ മര്‍ദ്ദിച്ച ശേഷം ബൈക്കില്‍ കെട്ടി വലിച്ചിഴയ്ക്കുന്ന ദൃശ്യം സമൂഹമാധ്യമങ്ങളില്‍ വൈറലായതിനെത്തുടര്‍ന്നാണ് പൊലീസ് നടപടിയെടുത്തത്. 

ഭര്‍ത്താവിന്റെ മര്‍ദ്ദനം ഭയന്ന് യുവതി ആരോടും വിവരം പറഞ്ഞിരുന്നില്ല.ഇവരുടെ വിവാഹം കഴിഞ്ഞിട്ട് ആറ് മാസം തികയുന്നതേ ഉള്ളു. ഇവർ ഇപ്പോള്‍ ബന്ധുക്കള്‍ക്കൊപ്പമാണ് താമസിക്കുന്നത്.

നടുക്കുന്ന വാർത്തയുടെ ദൃശ്യങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യാം

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories