Share this Article
കൂടുതൽ യാത്രക്കാരെ വലച്ച് എയർ ഇന്ത്യ ജീവനക്കാരുടെ സമരം
Air India Express services to be affected in the coming days as well: Details of cancelled flights

എയർ ഇന്ത്യ ജീവനക്കാരുടെ സമരം രണ്ടാം ദിവസവും തുടരുന്ന പശ്ചാത്തലത്തിൽ കൂടുതൽ വിമാനയാത്രക്കാർ ദുരിതത്തിലായി. കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും മൂന്ന് സർവീസുകളും കണ്ണൂർ വിമാനത്താവളത്തിൽ നിന്നും നാല് സർവീസുകളും ആണ് ഇന്ന് മാത്രം റദ്ദാക്കിയത്. കണ്ണൂരിൽ നിന്നും ഷാർജ, അബുദാബി എന്നിവിടങ്ങളിലേക്കുള്ള വിമാനം റദ്ദ് ചെയ്ത അറിയിപ്പ് ഒരു മണിക്കൂർ മുമ്പ് മാത്രമാണ് അധികൃതർ നൽകിയത്. 

വിമാനം റദ്ദാക്കിയ വിവരം അറിഞ്ഞ് യാത്രക്കാർ കണ്ണൂർ കരിപ്പൂർ വിമാനത്താവളങ്ങളിൽ ബഹളം വെച്ചു. വിമാന ജീവനക്കാരുടെ സമരം തുടരുന്നതിനിടെ യാത്രക്കാർക്ക് ബദൽ സംവിധാനം ഒരുക്കാത്ത എയർ ഇന്ത്യ അധികൃതരുടെ നടപടിയിൽ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. വിസ കാലാവധി അവസാനിക്കുന്നവരും അടിയന്തരമായി ജോലിയിൽ പ്രവേശിക്കേണ്ടവരുമാണ് എയർ ഇന്ത്യ അധികൃതരുടെ അനാസ്ഥ കാരണം വലിയ ദുരിതത്തിലായിരിക്കുന്നത്.


അതേസമയം, ജീവനക്കാരുടെ സമരത്തിൽ എയർ ഇന്ത്യ എക്സ്പ്രസ് കടുത്ത നടപടി തുടങ്ങി . മെഡിക്കൽ ലീവ് എടുത്ത് ജോലിക്ക് എത്താതിരുന്നവർക്ക് പിരിച്ചുവിടൽ നോട്ടീസ് നൽകി. ജീവനക്കാരുടെ സമരത്തെ തുടർന്ന് 90ലധികം വിമാനങ്ങൾ റദ്ദാക്കേണ്ടി വന്ന സാഹചര്യത്തിലാണ് നടപടി. ജൂനിയർ ക്രൂ ജീവനക്കാരും അവധിയിലാണ്. 


കേരള സെക്റ്ററിൽ 6  ജീവനക്കാർക്ക് നോട്ടീസ്

കേരള സെക്റ്ററിൽ ആറ് ജീവനക്കാർക്കാണ് പിരിച്ചു വിടൽ നോട്ടീസ് നൽകിയിരിക്കുന്നത്. ന്യായമായ കാരണമില്ലാതെയാണ് ജോലിയിൽ നിന്ന് വിട്ടുനിൽക്കുന്നതെന്നും നൂറിലധികം പേരുടെ മെഡിക്കൽ ലീവിന് പിന്നിൽ കൂട്ടായ തീരുമാനം ഉണ്ടെന്നും പിരിച്ചുവിടൽ നോട്ടീസിൽ കമ്പനി ചൂണ്ടിക്കാണിക്കുന്നു. ഇന്ന് വൈകിട്ട് നാലിന് ചർച്ച നടക്കും.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories