അബുദാബി: ദേഹത്തേയ്ക്ക് ക്രെയിന്‍ പൊട്ടിവീണു മലയാളി യുവാവ് മരിച്ചു. കൊല്ലം എടനാട് മീനാട് ഷിനാസ് മന്‍സിലില്‍ സജീവ് അലിയാര്‍ കുഞ്ഞ് (42) ആണ് മരിച്ചത്.
അബുദാബിയില്‍ സെവന്‍ ഡെയ്‌സ് മാന്‍പവര്‍ സപ്ലെ കമ്പനിയില്‍ ഡ്രൈവറായിരുന്നു. ദ്വീപിലെ ജോലിക്കിടെ ദേഹത്തേക്കു ക്രെയിന്‍ പൊട്ടി വീണാണ് അപകടം സംഭവിച്ചത്. അലിയാര്‍ കുഞ്ഞ് മുഹമ്മദ് - അമീദ ദമ്പതികളുടെ മകനാണ്. ഭാര്യ ഷീബ. കബറടക്കം നാട്ടില്‍ നടക്കും.