ഡല്‍ഹിയില്‍ സ്‌കൂളുകള്‍ക്ക് വീണ്ടും ബോംബ് ഭീഷണി. സഫ്ദര്‍ജംഗിലെ പൊലീസ് പബ്ലിക് സ്‌കൂള്‍ അടക്കം ആറ് സ്‌കൂളുകള്‍ക്കാണ് ഇ മെയില്‍ വഴി ഫോണ്‍ സന്ദേശം ലഭിച്ചത്. ക്ലാസുകള്‍ നിര്‍ത്തിവച്ചു.
പൊലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഡല്‍ഹിയില്‍ ഒരാഴ്ചക്കിടെ രണ്ടാം തവണയാണ് സ്‌കൂളുകള്‍ക്ക് ബോംബ് ഭീഷണി ലഭിക്കുന്നത്. 44 സ്‌കൂളുകള്‍ക്കാണ് കഴിഞ്ഞ ആഴ്ച ഭീഷണി സന്ദേശം ലഭിച്ചത്.