നടൻ ദിലീപിന്റെ വിവാദമായ ശബരിമല ദർശനവുമായി ബന്ധപ്പെട്ട കേസ് ഹൈക്കോടതി ദേവസ്വം ബെഞ്ച് ഇന്ന് വീണ്ടും പരിഗണിക്കും. ദിലീപ് ദർശനം നടത്തിയ സമയത്തെ സിസിടിവി ദൃശ്യങ്ങൾ ദേവസ്വം ബോർഡ് കഴിഞ്ഞദിവസം കോടതിയിൽ ഹാജരാക്കിയിരുന്നു. ഹൈക്കോടതി വിധി ലംഘിച്ച് വിഐപി പരിഗണനയോടെ ദിലീപ് ശബരിമല ദർശനം നടത്തിയെന്നാണ് കോടതിയുടെ വിമർശനം