രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റ് കോണ്‍ഗ്രസ് വിട്ട് പുതിയ പാര്‍ട്ടി രൂപീകരിക്കില്ലെന്ന് ആവര്‍ത്തിച്ച് കോണ്‍ഗ്രസ്. സച്ചിനെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിനെ ചുമതലപ്പെടുത്തി. സച്ചിന്റെ ആവശ്യങ്ങള്‍ പരിഗണിക്കുമെന്നും രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ പുനസംഘടനയുണ്ടാകുമെന്നും രാജസ്ഥാന്‍ എഐസിസി ചുമതലയുള്ള സുഖ്ജിന്ദര്‍ റാന്തവ വ്യക്തമാക്കി.