Share this Article
ഒളിമ്പിക്സ് ഉദ്ഘാടന ചടങ്ങിന് തൊട്ടുമുൻപ് അട്ടിമറി ശ്രമം, ഫ്രാൻസിലെ അതിവേഗ റെയിൽ ശൃംഖലക്കു നേരെ ആക്രമണം
വെബ് ടീം
posted on 26-07-2024
1 min read
french-train-network-hit-by-massive-attack

പാരീസ് ഒളിമ്പിക്സ് ഉദ്ഘാടന ചടങ്ങുകൾ തുടങ്ങാനിരിക്കെ, ഫ്രാൻസിലെ അതിവേഗ റെയിൽ ശൃംഖലക്കു നേരെ ആക്രമണം. തങ്ങളുടെ അതിവേഗ ശൃംഖലയെ ലക്ഷ്യം വെച്ച് ആക്രമണം നടന്നുവെന്നത് റെയിൽ കമ്പനിയായ എസ്.എൻ.സി.എഫ് പറഞ്ഞു.

ആക്രമണം പാരീസിനും ലില്ലിനും ഇടയിലെ അതിവേഗ ട്രെയിൻ സർവീസി​നെ ബാധിച്ചു. നിരവധി ട്രെയിനുകൾ റദ്ദാക്കുകയും ചെയ്തു. യൂറോസ്റ്റാർ സർവീസുകൾ പാരീസിലേക്കും തിരിച്ചും വഴിതിരിച്ചു വിടുകയും നിരവധി ട്രെയിനുകൾ വൈകുകയും ചെയ്തു.

പാരീസിന്റെ പടിഞ്ഞാറ് ഭാഗത്ത് നിരവധി അതിവേഗ ടി.ജി.വി ലൈനുകൾ തകർന്നു. യാത്ര തടസ്സപ്പെട്ടവർക്ക് ടിക്കറ്റുകളുടെ പണം തിരിച്ചു നൽകുമെന്ന് റെയിൽവേ അറിയിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories