Share this Article
ഗര്‍ഭിണിയായ 19 കാരിയെ വീട്ടില്‍ അതിക്രമിച്ചു കയറി പീഡിപ്പിച്ചു; പ്രതി പിടിയിൽ
വെബ് ടീം
posted on 21-08-2023
1 min read
19 year old pregnant woman forced into raped  local leader arrested

തിരുവല്ലയിലെ നെടുമ്പ്രത്ത് ഗര്‍ഭിണിയായ 19 കാരിയെ വീട്ടില്‍ അതിക്രമിച്ചു കയറി പീഡിപ്പിച്ച സംഭവത്തില്‍ പ്രതി പിടിയിൽ.  നെടുമ്പ്രം വൈക്കത്തില്ലം വാഴപ്പറമ്പില്‍ വീട്ടില്‍ ശ്യാം കുമാര്‍ ( 29 ) നെയാണ് പുളിക്കീഴ് പൊലീസ് അറസ്റ്റ് ചെയ്തത്.ഡിവൈഎഫ്‌ഐ വൈക്കത്തില്ലം യൂണിറ്റ് പ്രസിഡന്റാണ്‌ ശ്യാംകുമാർ.

ഇരുപതാം തീയതി പുലര്‍ച്ചെ മൂന്നു മണിയോടെ ആയിരുന്നു കേസിന് ആസ്പദമായ സംഭവം. ജോലിയുടെ ഭാഗമായി ഭര്‍ത്താവ് പുറത്തു പോയിരുന്ന സമയത്ത് വീട്ടില്‍ അതിക്രമിച്ച് കടന്ന ശ്യാം കുമാര്‍ ബലാല്‍ക്കാരമായി പീഡിപ്പിക്കുകയായിരുന്നു എന്നാണ് പട്ടികജാതി വിഭാഗത്തില്‍പ്പെട്ട യുവതി പൊലീസില്‍ മൊഴി നല്‍കിയിരിക്കുന്നത്. യുവതി പൊലീസില്‍ പരാതി നല്‍കിയത് അറിഞ്ഞ് ഒളിവില്‍ പോയ പ്രതിയെ ഇന്ന് പുലര്‍ച്ചയോടെ ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. വൈകിട്ടോടെ പ്രതിയെ കോടതിയില്‍ ഹാജരാക്കുമെന്ന് സി ഐ. ഇ.അജീബ് പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories