വിമതർ ഭരണം പിടിച്ച സിറിയയില്‍ നിന്ന് 75 ഇന്ത്യക്കാരെ ഒഴിപ്പിച്ചതായി വിദേശകാര്യമന്ത്രാലയം. എല്ലാവരെയും സുരക്ഷിതമായി ലബനനിലേക്ക് എത്തിച്ചു. സൈദ സൈനബില്‍ കുടുങ്ങിപ്പോയ ജമ്മു കശ്മീരില്‍ നിന്നെത്തിയ 44 അംഗ സംഘവും ഒഴിപ്പിച്ചവരില്‍പ്പെടുന്നു.
സിറിയയിലെ ഇന്ത്യന്‍ പൗരന്‍മാരുടെ സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് ഡമാസ്‌കസിലെയും ബെയ്‌റൂട്ടിലെയും ഇന്ത്യന്‍ എംബസികളുടെ നേതൃത്വത്തിലാണ് ഒഴിപ്പിക്കല്‍ ഏകോപിപ്പിച്ചത്. ഇവരെ എത്രയും പെട്ടന്ന് നാട്ടിലെത്തിക്കുമെന്നും വിദേശ കാര്യമന്ത്രാലയം വ്യക്തമാക്കി.