കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ ആള്‍മാറാട്ടക്കേസില്‍ എസ്എഫ്‌ഐ നേതാവ് എ.വിശാഖിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. ജൂണ്‍ 20 വരെ അറസ്റ്റ് തടഞ്ഞ കോടതി കേസ് ഡയറി ഹാജരാക്കാന്‍ പ്രോസിക്യൂഷന് നിര്‍ദേശം നല്‍കി. തെരഞ്ഞെടുപ്പ് ആള്‍മാറാട്ടക്കേസില്‍ വിശാഖിന്റെ പങ്ക് ഗുരുതരമെന്ന് കോടതി നിരീക്ഷിച്ചു.
താന്‍ നിരപരാധിയാണെന്നും പ്രിന്‍സിപ്പലിന്റെ നടപടിയെക്കുറിച്ച് തനിക്ക് അറിയില്ലെന്നുമായിരുന്നു മുന്‍കൂര്‍ ജാമ്യാപേക്ഷയിലെ വിശാഖിന്റെ വാദം. ആരോഗ്യപരമായ കാരണങ്ങളാല്‍ വിജയിച്ച സ്ഥാനാര്‍ഥി സ്വമേധയാ പിന്മാറിയതുകൊണ്ടാണ് തന്റെ പേര് പ്രിന്‍സിപ്പല്‍ ആ സ്ഥാനത്തേക്ക് ചേര്‍ത്തതെന്നും ഹര്‍ജിയില്‍ പറയുന്നു. ഹര്‍ജി അടുത്ത ചൊവാഴ്ചത്തേക്ക് പരിഗണിക്കാന്‍ മാറ്റി.