തിരുവനന്തപുരം: സംസ്ഥാനത്തെ ക്ഷേമപെന്‍ഷനില്‍ കയ്യിട്ടുവാരൽ. 1458 സർക്കാർ ജീവനക്കാർ സാമൂഹ്യ സുരക്ഷാ പെൻഷൻ കൈപ്പറ്റുന്നു. ധന വകുപ്പ് നിർദേശപ്രകാരം ഇൻഫർമേഷൻ കേരള മിഷന്റെ പരിശോധനയിലാണ്കണ്ടെത്തല്‍. ഗസറ്റഡ് ഉദ്യോഗസ്ഥർ, കോളജ് അസിസ്‌റ്റന്റ് പ്രൊഫസർമാർ ഉൾപ്പെടെ പെൻഷൻ വാങ്ങുന്നുവെന്നുവാണ് കണ്ടെത്തല്‍. ക്ഷേമ പെൻഷൻ വാങ്ങുന്ന പട്ടികയിൽ ഹയർ സെക്കണ്ടന്‍ഡറി അധ്യാപകരടക്കമുള്ളവര്‍ ഉൾപ്പെട്ടിട്ടുണ്ട് എന്നതാണ് ഞെട്ടിക്കുന്ന വിവരം.
കൈപ്പറ്റിയ പെൻഷൻ തുക പലിശ അടക്കം തിരിച്ചു പിടിക്കാൻ ധനവകുപ്പ് ശ്രമം ആരംഭിച്ചിട്ടുണ്ട് എന്നാണ് വിവരം. കർശന അച്ചടക്ക നടപടിക്ക് ധനമന്ത്രി കെ.എൻ.ബാലഗോപാൽ നിർദേശം നൽകിയതായാണ് വിവരം.