എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് മുഖ്യമന്ത്രി നല്‍കിയ വാക്ക് പാഴായി. ദുരിതബാധിത പട്ടികയില്‍ നിന്ന് 1031 പേരെ ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച് സെക്രട്ടറിയേറ്റ് പടിക്കല്‍ അനിശ്ചിതകാല സമരവുമായി മുന്നോട്ടു പോകാനാണ് തീരുമാനം. കാഞ്ഞങ്ങാട് മിനി സിവില്‍ സ്റ്റേഷനു മുന്‍പില്‍ നാല് മാസമായി തുടരുന്ന സമരം മുഖ്യമന്ത്രി നല്‍കിയ ഉറപ്പുകളെ തുടര്‍ന്ന് അവസാനിപ്പിച്ചിരുന്നു.
2017ലെ പ്രത്യേക മെഡിക്കൽ ക്യാമ്പിൽ നിന്നും കണ്ടെത്തിയ 1031 പേരെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടാണ് നാലര മാസം കാഞ്ഞങ്ങാട് മിനി സിവിൽ സ്റ്റേഷനു മുന്നിൽ ദുരിതബാധിതർ സമരം നടത്തിയത്.
പിന്നീട് നിയമസഭയിൽ സാമൂഹ്യനീതി വകുപ്പ് മന്ത്രി ആർ ബിന്ദു 1,031 ദുരിതബാധിതരെ ഒഴിവാക്കിയതായി അറിയികുകയായിരുന്നു. ജില്ലാ ഭരണകൂടവും നിരുത്തരവാദപരമായ സമീപനമാണ് സ്വീകരിച്ചെന്നാണ് ദുരിതബാധിതരുടെ ആക്ഷേപം.
കാഞ്ഞങ്ങാട് മണ്ഡലം എംഎൽഎ ഇ ചന്ദ്രശേഖരന്റെ നേതൃത്വത്തിൽ 5 എം എൽ എ മാർ മുഖ്യമന്ത്രിയുടെ മുമ്പിൽ ഈ വിഷയം അവതരിപ്പിച്ചതിനെ തുടർന്ന് അനുകൂലമായ നടപടി സ്വീകരിക്കുമെന്ന മുഖ്യമന്ത്രിയുടെ വാക്കിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്.അനുകൂല നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ സമരവുമായി മുന്നോട്ടു പോകാനാണ് സമരസമിതിയുടെ തീരുമാനം...