Share this Article
image
3 ദിവസത്തിനുള്ളിൽ കണ്ടെത്തിയത് മൂന്നരലക്ഷത്തിലധികം നിയമലംഘനം; ഹെവി വാഹനങ്ങളിലും സീറ്റ് ബെൽറ്റ്
വെബ് ടീം
posted on 09-06-2023
1 min read
AI CAMERA INSPECTION

തിരുവനന്തപുരം: ഹെവി വാഹനങ്ങൾക്ക് സെപ്തംബ‍ർ 1മുതൽ സീറ്റ് ബെൽറ്റ് നിർബന്ധമാക്കിയെന്നും കഴിഞ്ഞ  മൂന്ന് ദിവസത്തിനുള്ളിൽ എ ഐ ക്യാമറ വഴി മൂന്നരലക്ഷം നിയമലംഘനങ്ങൾ കണ്ടെത്തിയെന്നും മന്ത്രി ആന്റണി രാജു പറഞ്ഞു.

ഹെവി വാഹനത്തിൽ ഡ്രൈവറെ കൂടാതെ മുൻ സീറ്റിൽ ഇരിക്കുന്ന ആളും സീറ്റ് ബൽറ്റ് ഇടണം.എ ഐ സാങ്കേതിക വിദ്യയിൽ  694 ക്യാമറകൾ പ്രവർത്തിക്കുന്നുണ്ട്. കൊട്ടാരക്കര, നിലമേൽ ഭാഗത്താണ് രണ്ട് ക്യാമറകൾ പുതുതായി പ്രവർത്തിക്കുന്നുണ്ട്.  പുതിയ പദ്ധതി ജനങ്ങളെ അപകട മരണങ്ങളിൽനിന്നും രക്ഷിക്കാനാണെന്നും മന്ത്രി പറഞ്ഞു.

80,743 കുറ്റ കൃത്യങ്ങളാണ് കെൽട്രോൺ പരിശോധിച്ച് തന്നത്. മോട്ടോർ വാഹന വകുപ്പിന്റെ അനുമതിയോടെ 10457 പേർക്ക് നോട്ടീസ് അയച്ചു.19,790 കുറ്റകൃത്യങ്ങൾ അപ്ലോഡ് ചെയ്തു. 6153 പേർ ഹെൽ മറ്റ് ധരിച്ചില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. മുൻ സീറ്റിൽ ഡ്രൈവരെ കൂടാതെ സീറ്റ് ബൽറ്റ് ധരിക്കാത്ത 7896 പേരെ കണ്ടെത്തി. 56 വി ഐ പി വാഹനങ്ങളാണ് നിയമലംഘനത്തിന് പിടിക്കപ്പെട്ടത്. അതിൽ 10 എണ്ണത്തിന് നോട്ടീസ് അയക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

പ്രതി ദിനം അപകടത്തിൽ 12 പേർ റോഡിൽ മരിക്കുന്നുണ്ട്. കഴിഞ്ഞ 4 ദിവസത്തിനുള്ളിൽ 28 പേരാണ് മരിച്ചത്. പ്രതിദിനം റോഡപകട മരണങ്ങൾ കുറഞ്ഞതായാണ് പുതിയ റിപ്പോർട്ട്. റോഡ് അപകട മരണനിരക്കിൽ ഗണ്യമായ കുറവുണ്ടായി. 5 ാം തിയ്യതി- 8പേരും 6ന് 5 പേരും, 7ന് 9പേരും, 8ന് 6 പേരുമാണ് റോഡപകടങ്ങളിൽ മരിച്ചതെന്നും മന്ത്രി പറഞ്ഞു.  കെൽട്രോണിനോട് സ്റ്റാഫിന്റെ എണ്ണം കൂട്ടാൻ ആവശ്യപ്പെട്ടിട്ടുണ്ട്. 1240 കിലോമീറ്റർ വേഗത്തിൽ പോയതായി ക്യാമറ കണ്ടെത്തിയിട്ടില്ല. വാഹനമിടിച്ച് നശിച്ച ക്യാമറകൾ പുനസ്ഥാപിക്കാൻ ഉന്നതാധികര കമ്മിറ്റിയോട് നിർദ്ദേശിച്ചുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories