Share this Article
ആറ്റിങ്ങലിൽ മൂന്നര വയസ്സുള്ള കുട്ടിയുമായി അമ്മ കിണറ്റിൽ ചാടി; കുട്ടി മരിച്ചു; യുവതി ആശുപത്രിയിൽ
വെബ് ടീം
posted on 01-09-2023
1 min read
Woman jumps into well with child, child dies

തിരുവനന്തപുരം: മൂന്നര വയസ്സുള്ള കുഞ്ഞുമായി അമ്മ കിണറ്റിൽ ചാടി. കുഞ്ഞ് മരിച്ചു. ആറ്റിങ്ങൽ മാമം കുന്നുംപുറത്ത് രേവതയിൽ രമ്യയാണ് മൂന്നര വയസ്സുള്ള മകൻ അഭിദേവുമായി കിണറ്റിൽ ചാടിയത്. 

രാവിലെ ഒൻപതോടെയാണ് സംഭവം. മൂത്ത കുട്ടിയേയും കൊണ്ടുപോയെങ്കിലും കുട്ടി കുതറി മാറിയതിനാൽ രക്ഷപ്പെട്ടു. ഇവർ താ‌മസിക്കുന്ന വാടകവീട്ടിലെ കിണറ്റിലേക്കാണ് ചാടിയത്. വിവരം അറിഞ്ഞെത്തിയ നാട്ടുകാർ അറിയിച്ച പ്രകാരം അഗ്നിശമന സേനയെത്തിയാണ് ഇരുവരെയും പുറത്തെത്തിച്ചത്. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും കുട്ടി മരിച്ചിരുന്നു. രമ്യ നിലവിൽ ചികിത്സയിലാണ്. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories