സി.ബി.എസ്.ഇ.ബോര്‍ഡ് പരീക്ഷ 2026 മുതല്‍ രണ്ട് തവണകളായി നടത്തിയേക്കും. മാര്‍ച്ചിന് പുറമേ ജൂണിലുമായിരിക്കും പരീക്ഷ. മികച്ച മാര്‍ക്ക് വിദ്യാര്‍ത്ഥികള്‍ക്ക് സ്വീകരിക്കാം. 2020ലെ ദേശിയ വിദ്യാഭ്യാസ നയം അനുസരിച്ച് വിദ്യാര്‍തഥികള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കുന്നതിന് രണ്ടു തവണ പരീക്ഷ നടത്തണമെന്ന നിര്‍ദ്ദേശം വെച്ചിരുന്നു.
നാഷ്ണല്‍ കരിക്കുലം ഫ്രയിംവര്‍ക്ക് ഫോര്‍ സ്‌കൂള്‍ എജ്യൂക്കേഷന്‍ ആണ് സി.ബി.എസ്.ഇ.ബോര്‍ഡ് പരീക്ഷ രണ്ടു തവണകളായി നടത്താമെന്ന ശുപാര്‍ശ കേന്ദ്ര വിദ്യാഭ്യാസ മന്ത്രായലയത്തിന് നല്‍കിയത്. നിലവില്‍ ഫെബ്രുവരി മാര്‍ച്ച് മാസങ്ങളിലാണ് ബോര്‍ഡ് പരീക്ഷ. മെയില്‍ പരീക്ഷ ഫലം വരും. ജൂലൈയിലാണ് സപ്ലിമെന്ററി പരീക്ഷ.
നാഷ്ണല്‍ കരിക്കുലത്തിന്റെ നിര്‍ദേശ പ്രകാരം മാര്‍ച്ചിലും ജൂണിലും രണ്ട് തവണകളായി പരീക്ഷ നടത്തണം. വിദ്യാര്‍ത്ഥികള്‍ക്ക് ഇഷ്ടമുള്ള മാര്‍ക്ക് സ്വീകരിക്കാം. ജൂണ്‍ മാസത്തില്‍ പരീക്ഷ എഴുതുമ്പോള്‍ ഒന്നില്‍ കൂടുതല്‍ വിഷയങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ എഴുതാം.
നാഷ്ണല്‍ കരിക്കുലത്തിന്റെ ശുപാര്‍ശയെ കുറിച്ച് സിബിഎസ്സി ബോര്‍ഡിനോട് നിര്‍ദേശം നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സിബിഎസ്സിയുടെ മിക്ക തീരുമാനങ്ങളും തെറ്റാണെന്നും എന്നാല്‍ ബോര്‍ഡ് രണ്ട് തവണകളായി പരീക്ഷ നടത്തുന്നുണ്ടെങ്കില്‍ അത് മികച്ച തീരുമാനമായിരിക്കുമെന്നും വിദ്യാഭ്യസ വിദഗദ്ധ പറഞ്ഞു. രണ്ടാം ബോര്‍ഡ് പരീക്ഷ ഓഗസ്‌റ്റോടയായിരിക്കും പ്രസിദ്ധീകരിക്കുക.
പ്രവേശന പരീക്ഷകള്‍, രണ്ട് തവണ മൂത്യനിര്‍ണ്ണയം നടത്തുമ്പോള്‍ അധ്യാപകര്‍ക്കുണ്ടാകുന്ന അമിത ജോലി ഭാരം തുടങ്ങിയ കാര്യങ്ങള്‍ പരിശോധിച്ചായിരിക്കും അന്തിമ തീരുമാനം എടുക്കുക.