സി.പി.ഐയുടെ 25ാം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായുള്ള സംസ്ഥാന സമ്മേളനത്തിന്റെ ലോഗോ പ്രകാശനം ചെയ്തു.സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം കൃഷിവകുപ്പ് മന്ത്രി പി പ്രസാദ് എന്നിവർ ചേർന്നാണ് ലോഗോ പ്രകാശനം ചെയ്തത്.
അടുത്ത വർഷം സെപ്റ്റംബറില്‍ ആലപ്പുഴയില്‍ വെച്ചാണ് സമ്മേളനം നടക്കുന്നത്. ജനുവരി, ഫെബ്രുവരി മാസത്തില്‍ ബ്രാഞ്ച് സമ്മേളനങ്ങളും തുടര്‍ന്ന് ലോക്കല്‍, മണ്ഡലം, ജില്ല സമ്മേളനങ്ങളും പൂര്‍ത്തിയാക്കും. സെപ്റ്റംബര്‍ 21 മുതല്‍ 25 വരെ ചണ്ഡീഗഡിലാണ് ഇത്തവണ പാര്‍ട്ടി കോണ്‍ഗ്രസ് സംഘടിപ്പിക്കുന്നത്.