Share this Article
കനത്ത മഴ; 7 ജില്ലകളിലെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി
heavy rain;holiday for educational institutions in 7 districts today

കനത്ത മഴയുടെ പശ്ചാത്തലത്തില്‍ ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. വയനാട്, കണ്ണൂര്‍,കാസര്‍ഗോഡ്,കോഴിക്കോട്,മലപ്പുറം,തൃശൂര്‍,പാലക്കാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് ജില്ല കലക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചത്.

പാലക്കാട് പ്ലസ്ടു വരെയുള്ള സ്ഥാപനങ്ങള്‍ക്ക് മാത്രമാണ് അവധി. ഇടുക്കി, എറണാകുളം ജില്ലയില്‍ ദുരിതാശ്വാസ ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റമില്ല.  


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories