സംസ്ഥാനത്ത് മഴയ്ക്ക് ശമനം. ഇന്ന് എവിടെയും മുന്നറിയിപ്പില്ല. അതേസമയം വെള്ളക്കെട്ട് തുടരുകയാണ്. മഴ മാറിനിന്നതോടെ അപ്പര്‍ കുട്ടനാട്ടിലടക്കം ജലനിരപ്പ് താഴ്ന്നു തുടങ്ങി. ചൊവ്വാഴ്ചയോടെ വീണ്ടും വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കോഴിക്കോട്,കണ്ണൂര്‍,കാസര്‍ഗോഡ് ജില്ലകളില്‍ അന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്