രാജസ്ഥാനിലെ ഉദയ്പൂരില്‍ സംഘര്‍ഷം. സ്‌കൂളിലെ കുട്ടികള്‍ തമ്മില്‍ നടന്ന തര്‍ക്കത്തിനിടയില്‍ ഒരു വിദ്യാര്‍ത്ഥിയ്ക്ക് കുത്തേറ്റതിനെ തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്. സംഭവത്തെ തുടര്‍ന്ന് 24 മണിക്കൂറത്തേയ്ക്ക് ഇന്റനെറ്റ് വിച്ഛേദിക്കുകയും നിരോധനാഞ്ജ ഏര്‍പ്പെടുത്തുകയും ചെയ്തു.
കഴിഞ്ഞ ദിവസം ഉദയ്പൂരിലെ ഒരു വിദ്യാലയത്തില്‍ രണ്ടു വ്യത്യസ്ത മത വിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ തമ്മിലുണ്ടായ തര്‍ക്കം കത്തികുത്തിലേയ്ക്ക് കലാശിക്കുകയും ഒരു വിദ്യാര്‍ത്ഥിക്ക് കുത്തേല്‍ക്കുകയും ചെയ്തിരുന്നു. കുത്തിയ കുട്ടിയെയും പിതാവിനെയും പോലീസ് കസ്‌ററഡിയില്‍ എടുത്തിരുന്നു.
തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ ഉണ്ടാവുകയും സംഘര്‍ഷത്തിലേയ്ക്ക് എത്തുകയും ആയിരുന്നു. കടകള്‍ തകര്‍ക്കുകയും വാഹനങ്ങള്‍ക്ക് തീയിടയും മാളുകളിലേയ്ക്ക് വരെ ആളുകള്‍ ഇരച്ചു കയറുകയും ചെയ്തു.
ഉദയ്പൂരിലെ പല സ്ഥലങ്ങളിലേയക്കും സംഘര്‍ഷം വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ജില്ലാ ഭരണകൂടം നിരോധനാഞ്ച ഏര്‍പ്പെടുത്തുകയും 24 മണിക്കൂര്‍ നേരത്തേയ്ക്ക് ഇന്റര്‍നെറ്റ് വിച്ഛേദിക്കുകയും ചെയ്തു. കനത്ത പൊലീസ് വിന്യാസം ഉദയ്പൂരിലും മറ്റ് പരിസര പ്രദേശങ്ങളിലും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
സ്‌കൂള്‍ കുട്ടികള്‍ തമ്മില്‍ നേരത്തേയും തര്‍ക്കമുണ്ടായിട്ടുണ്ടെന്നും അതാണ് കത്തികുത്തിലേയ്ക്ക് എത്തിയതെന്നുമാണ് പോലീസ് വൃത്തങ്ങള്‍ പറയുന്നത്. ഇത്തരം സംഭവം വലിയ കലാപത്തിലേയ്ക്ക് പോകാനുള്ള സാധ്യക ഉണ്ടെന്നും അക്രമിയുടെ വീട് ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ണമെന്നും ബിജെപി എംഎല്‍എ ഫൂല്‍ സിംങ് മീന പറഞ്ഞു.
ഉത്തര്‍പ്രദേശിലെ വിവാദമായ കാന്‍ഹയ ലാല്‍ കൊലപാതകത്തിന് സമാനമായ സാഹചര്യമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നതെന്നും ഫൂല്‍ സിംങ് മീന ആരോപിച്ചു. ഉദയ്പൂരില്‍ കാന്‍ഹയലാല്‍ എന്ന തയ്യല്‍ക്കാരനെ തീവ്ര മുസ്ിം നിലപാടുള്ള രണ്ട് പേര്‍ തലവെട്ടി കൊലപ്പെടുത്തിയത് രാജ്യത്തുടനീളം വലിയ ജനരോഷത്തിന് കാരണമായിരുന്നു.