വന്‍ നാടുകടത്തലിന് ഒരുങ്ങി അമേരിക്ക. കുടിയേറ്റ നിയമം കര്‍ശനമാക്കുന്നതിന്റെ ഭാഗമായി പുറത്താക്കേണ്ടവരുടെ പട്ടിക ഇമിഗ്രേഷന്‍ വകുപ്പ് തയ്യാറാക്കി. അന്തിമ പട്ടികയില്‍ 15 ലക്ഷം കുടിയേറ്റക്കാരാണ് ഇടംപിടിച്ചിട്ടുള്ളത്. നടപടി പതിനെണ്ണായിരം ഇന്ത്യാക്കാരെ ബാധിക്കും.
ഗുജറാത്ത്, പഞ്ചാബ്, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് അധികവും. കുടിയേറ്റക്കാരെ പുറത്താക്കാന്‍ സൈന്യത്തിന്റേയും സുരക്ഷാ ഏജന്‍സികളുടേയും സഹായം തേടാനാണ് ട്രംപിന്റെ തീരുമാനം .ജനുവരി 20 ന് ട്രംപ് അധികാരമേറ്റാലുടന്‍ നടപടികളിലേക്ക് കടക്കും.
പൗരന്‍മാരെ തിരിച്ചയക്കുന്നതില്‍ സഹകരിക്കാത്ത രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. തങ്ങളുടെ പൗരന്‍മാരെ സ്വീകരിക്കാന്‍ വിദേശ സര്‍ക്കാരുകള്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഇമിഗ്രേഷന്‍ മന്ത്രാലയം അറിയിച്ചു.