മലപ്പുറത്തെ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട മുഖ്യമന്ത്രിയുടെ പരാമര്‍ശത്തില്‍ നേരിട്ട് ഹാജരായി വിശദീകരണം നല്‍കാന്‍ ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും ഗവര്‍ണറുടെ നിര്‍ദേശം.
ഇന്ന് രാജ്ഭവനില്‍ ഹാജരായി വിശദീകരണം നല്‍കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ചട്ടവിരുദ്ധമാണെന്ന് കാണിച്ച് സര്‍ക്കാര്‍ തള്ളിയതിന് പിന്നാലെയാണ് ഇരുവരെയും വീണ്ടും വിളിപ്പിച്ചത്.