തിരുവനന്തപുരം മൃഗശാലയിലെ ഹനുമാന്‍ കുരങ്ങ് ചാടിപ്പോയി. കുരങ്ങിനായി മൃഗശാല ജീവനക്കാര്‍ തിരച്ചില്‍ നടത്തുകയാണ്. ചൊവ്വാഴ്ച വൈകിട്ടോടെയാണ് ഹനുമാന്‍ കുരങ്ങ് മൃഗശാലയില്‍നിന്ന് ചാടിപ്പോയത്. മൃഗശാലയിലെ കൂട്ടില്‍നിന്ന് ചാടിപ്പോയെന്നാണ് വിവരം.
കൂടിന് സമീപത്തുള്ള മതില്‍ ചാടിക്കടന്നാണ് ഹനുമാന്‍ കുരങ്ങ് പോയതെന്ന് കരുതുന്നു. കൂട് തുറക്കുമ്പോഴുണ്ടായ ശ്രദ്ധക്കുറവായിരിക്കാം കുരങ്ങ് ചാടിപ്പോകാന്‍ കാരണണെന്നാണ് പ്രാഥമിക നിഗമനം. ആക്രമിക്കുന്ന സ്വാഭാവമുള്ളവയാണ് ഹനുമാന്‍ കുരങ്ങ് എന്നും ആളുകള്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു.