ഇസ്താംബുൾ: റഷ്യയിലെ ‘ഏറ്റവും സുന്ദരിയായ ബൈക്കർ’ എന്നറിയപ്പെട്ടിരുന്ന സമൂഹമാധ്യമ ഇൻഫ്ലുവൻസർ തത്യാന ഓസോലിന (38) തുർക്കിയിൽ ബൈക്കപകടത്തിൽ മരിച്ചു. തത്യാനയുടെ ബൈക്ക് ട്രക്കിലേക്ക് ഇടിച്ചുകയറിയായിരുന്നു അപകടം. അതിവേഗം അടിയന്തര ചികിത്സ ലഭ്യമാക്കിയെങ്കിലും രക്ഷിക്കാനിയില്ല.
മറ്റൊരു ബൈക്കർ സംഘം തത്യാനയുടെ ബൈക്കിലിടിക്കുകയായിരുന്നു. ഉടൻ ബ്രേക്കിട്ടെങ്കിലും ഇവരുടെ ബൈക്ക് നിയന്ത്രണം നഷ്ടപ്പെട്ട് ട്രക്കിലേക്ക് ഇടിച്ചുകയറിയെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തത്യാനയുടെ സഹയാത്രികനായ തുർക്കി ബൈക്കർ ഒനുർ ഒബട്ടിനും സ്ഥലത്തുണ്ടായിരുന്ന മറ്റൊരു ബൈക്കർക്കും അപകടത്തിൽ ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്.