Share this Article
കേരള പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം ഇന്ന് സമാപിക്കും
Kerala Police Officers Association state conference


മൂന്നു ദിവസങ്ങളായി വടകരയില്‍ നടന്നുവരുന്ന കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം ഇന്ന് സമാപിക്കും. പൊലീസ് സേനയിലെ ജോലിഭാരത്തെയും ഉന്നത ഉദ്യോഗസ്ഥരുടെ സമ്മര്‍ദ്ദത്തെയും രൂക്ഷമായി വിമര്‍ശിച്ച സമ്മേളനം കൂടിയാണ് ഇത്തവണത്തേത്.

സമാപനത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനം ഇന്ന് രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി ഒ.ആര്‍ കേളു, സംസ്ഥാന പോലീസ് മേധാവി ഷെയ്ഖ് ദര്‍വേഷ് സാഹിബ് തുടങ്ങിയവര്‍ പങ്കെടുക്കും. തുടര്‍ന്ന് 'വളരുന്ന കേരളം, വളരേണ്ട പോലീസ്' എന്ന ശീര്‍ഷകത്തില്‍ സെമിനാറും നടക്കും. സെമിനാര്‍ വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്യും.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories