Share this Article
സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു: 93.12 ശതമാനം വിജയം
വെബ് ടീം
posted on 12-05-2023
1 min read
CBSE 10TH Class Result Declared

ന്യൂഡല്‍ഹി: സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. 93.12 ശതമാനമാണ് വിജയം. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 1.28 ശതമാനം കുറവാണിത്. കേരളത്തില്‍ 99.91 ശതമാനമാണ് വിജയം. results.cbse.nic.in , cbse.gov.in എന്നി ഔദ്യോഗിക വെബ്‌സൈറ്റുകള്‍ വഴിയും ഡിജിലോക്കര്‍ വഴിയും ഫലം അറിയാം.രാവിലെ പ്രസിദ്ധീകരിച്ച പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലത്തില്‍  87.33 ശതമാനമാണ് വിജയം. തിരുവനന്തപുരം മേഖല മികച്ച നേട്ടമാണ് കൈവരിച്ചത്. 99. 91 ശതമാനമാണ് വിജയം. ഇത്തവണ 16ലക്ഷം വിദ്യാര്‍ഥികളാണ് പന്ത്രണ്ടാം ക്ലാസ് പരീക്ഷ എഴുതിയത്. ഇന്റേണല്‍ അസസ്‌മെന്റ് അടക്കം 33 ശതമാനം മാര്‍ക്ക് നേടുന്നവരെയാണ് വിജയികളായി പ്രഖ്യാപിക്കുന്നത്.

പന്ത്രണ്ടാം ക്ലാസില്‍ തിരുവനന്തപുരം മേഖലയാണ് മുന്നില്‍. 99.91 ശതമാനം വിജയത്തോടെ, കേരളത്തിന് അഭിമാനമായിരിക്കുകയാണ് തിരുവനന്തപുരം മേഖല. ഉപരിപഠനത്തിന് അര്‍ഹത നേടിയവരില്‍ ഏറ്റവും പിന്നില്‍ ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജ് ആണ്. 78.05 ശതമാനമാണ് വിജയം.16.89 ലക്ഷം വിദ്യാര്‍ഥികള്‍ എഴുതിയ പരീക്ഷയില്‍ 87.33 ശതമാനം പേരും വിജയിച്ചു. കോവിഡിന് മുന്‍പ് 2019ല്‍ വിജയശതമാനം 83.40 ശതമാനമായിരുന്നു. ഇന്റേണല്‍ അസസ്‌മെന്റ് അടക്കം 33 ശതമാനം മാര്‍ക്ക് നേടുന്നവരെയാണ് വിജയിയായി പ്രഖ്യാപിച്ചത്. പതിവ് പോലെ പെണ്‍കുട്ടികള്‍ തന്നെയാണ് മികച്ച നേട്ടം കൈവരിച്ചത്. ആണ്‍കുട്ടികളെ അപേക്ഷിച്ച് 6.01 ശതമാനം പെണ്‍കുട്ടികളാണ് അധികമായി ജയിച്ചത്.6.80 ശതമാനം വിദ്യാര്‍ഥികള്‍ 90 ശതമാനത്തിലധികം മാര്‍ക്ക് നേടി. പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ ചരിത്രത്തില്‍ ഇത് ആദ്യമായാണ് ഇത്രയുമധികം പേര്‍ ഉയര്‍ന്ന മാര്‍ക്ക് നേടുന്നത്. 1.36 ശതമാനം വിദ്യാര്‍ഥികള്‍ 95 ശതമാനത്തിലധികം മാര്‍ക്ക് നേടിയതായും കണക്കുകള്‍ വ്യക്തമാക്കുന്നു.

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. 93.12 ശതമാനമാണ് വിജയം. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 1.28 ശതമാനം കുറവാണിത്. കേരളത്തില്‍ 99.91 ശതമാനമാണ് വിജയം. results.cbse.nic.in , cbse.gov.in എന്നി ഔദ്യോഗിക വെബ്‌സൈറ്റുകള്‍ വഴിയും ഡിജിലോക്കര്‍ വഴിയും ഫലം അറിയാം.രാവിലെ പ്രസിദ്ധീകരിച്ച പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലത്തില്‍  87.33 ശതമാനമാണ് വിജയം. തിരുവനന്തപുരം മേഖല മികച്ച നേട്ടമാണ് കൈവരിച്ചത്. 99. 91 ശതമാനമാണ് വിജയം. ഇത്തവണ 16ലക്ഷം വിദ്യാര്‍ഥികളാണ് പന്ത്രണ്ടാം ക്ലാസ് പരീക്ഷ എഴുതിയത്. ഇന്റേണല്‍ അസസ്‌മെന്റ് അടക്കം 33 ശതമാനം മാര്‍ക്ക് നേടുന്നവരെയാണ് വിജയികളായി പ്രഖ്യാപിക്കുന്നത്.

പന്ത്രണ്ടാം ക്ലാസില്‍ തിരുവനന്തപുരം മേഖലയാണ് മുന്നില്‍. 99.91 ശതമാനം വിജയത്തോടെ, കേരളത്തിന് അഭിമാനമായിരിക്കുകയാണ് തിരുവനന്തപുരം മേഖല. ഉപരിപഠനത്തിന് അര്‍ഹത നേടിയവരില്‍ ഏറ്റവും പിന്നില്‍ ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജ് ആണ്. 78.05 ശതമാനമാണ് വിജയം.16.89 ലക്ഷം വിദ്യാര്‍ഥികള്‍ എഴുതിയ പരീക്ഷയില്‍ 87.33 ശതമാനം പേരും വിജയിച്ചു. കോവിഡിന് മുന്‍പ് 2019ല്‍ വിജയശതമാനം 83.40 ശതമാനമായിരുന്നു. ഇന്റേണല്‍ അസസ്‌മെന്റ് അടക്കം 33 ശതമാനം മാര്‍ക്ക് നേടുന്നവരെയാണ് വിജയിയായി പ്രഖ്യാപിച്ചത്. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories