ലണ്ടന്‍: യുകെയില്‍ മലയാളി യുവതി വീടിനുള്ളിൽ കുഴഞ്ഞുവീണ് മരിച്ചു. യുകെയിലെ ഡെർബിയ്ക്ക് അടുത്താണ് സംഭവം. ബർട്ടൻ ഓൺ ട്രെന്‍റിലെ ജോർജ് വറീത്, റോസിലി ജോർജ് ദമ്പതികളുടെ മകൾ ജെറീന ജോർജ് (25) ആണ് മരിച്ചത്.
നോട്ടിങ്ഹാമിൽ ചാർട്ടേഡ് അക്കൗണ്ടന്‍റായി ജോലി ചെയ്തു വരികയായിരുന്നു. ജോർജ്- റോസിലി ദമ്പതികളുടെ ഇളയ മകളായിരുന്നു ജെറീന. സഹോദരങ്ങൾ: മെറീന ലിയോ, അലീന ജോർജ്. സഹോദരി ഭർത്താവ്: ലിയോ തോലത്ത്. എറണാകുളം ജില്ലയിലെ അങ്കമാലി പാലിശ്ശേരി വെട്ടിക്കയിൽ കുടുംബാംഗമാണ്.