തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മുഴുവന്‍ ഔദ്യോഗിക പരിപാടികളും മാറ്റിവച്ചു. ഈ മാസം 27 വരെയുള്ള പരിപാടികളാണ് മാറ്റിയത്. പനിയെ തുടര്‍ന്നാണ് തീരുമാനം.ചൊവ്വാഴ്ച രാവിലെയാണ് പന്ത്രണ്ട് ദിവസത്തെ വിദേശ സന്ദര്‍ശനം പൂര്‍ത്തിയാക്കി മുഖ്യമന്ത്രിയും സംഘവും യുഎഇയില്‍ നിന്ന് മടങ്ങിയെത്തിയത്. ഈ മാസം 8ന് പുറപ്പെട്ട യാത്രയില്‍ അമേരിക്ക, ക്യൂബ, യുഎഇ രാജ്യങ്ങള്‍ മുഖ്യമന്ത്രി സന്ദര്‍ശിച്ചത്. അമേരിക്കയില്‍ ലോക കേരള സഭ സമ്മേളനം, ലോക ബാങ്ക് സന്ദര്‍ശനം, ക്യൂബയില്‍ പ്രസിഡന്റടക്കമുള്ളവരുമായി കൂടിക്കാഴ്ച, യുഎഇയില്‍ കേരള സ്റ്റാര്‍ട്ടപ് മിഷന്‍ ഇന്‍ഫിനിറ്റി സെന്റര്‍ ഉദ്ഘാടനം എന്നിവയായിരുന്നു പ്രധാന പരിപാടികള്‍.