Share this Article
ഇന്ദ്രൻസിന് പ്രത്യേക ജൂറി പരാമർശം; ദേശീയ അവാർഡിൽ മലയാളത്തിളക്കം
വെബ് ടീം
posted on 24-08-2023
1 min read
NATIONAL FILM AWARD 2023

69ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു.ദേശീയ അവാർഡിൽ മലയാളത്തിളക്കം.ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ മലയാളം ഏഴെണ്ണം നേടി. മികച്ച മലയാള സിനിമ, ന​വാ​ഗത സംവിധായകൻ, ആനിമേഷൻ ചിത്രം, ജൂറി പ്രത്യേക പരാമർശം, തിരക്കഥ, പരിസ്ഥിതി ചിത്രം(ഫീച്ചർ/നോൺ ഫീച്ചർ) എന്നിവയിലാണ് മലയാളത്തിന് പുരസ്കാരം ലഭിച്ചത്. ഹോമിലെ അഭിനയത്തിന്  ഇന്ദ്രൻസിന് പ്രത്യേക ജൂറി പരാമർശം.മികച്ച മലയാള ചിത്രവും ഹോമാണ്. മികച്ച തിരക്കഥ ഷാഹി കബീറിന്റെ നായാട്ടിനു ലഭിച്ചു.മികച്ച നടനുള്ള ദേശീയ അവാർഡ് പുഷ്പയിലെ അഭിനയത്തിന്  അല്ലു അർജുനാണ്. ആലിയ ഭട്ടും കൃതി സനോണുമാണ് മികച്ച നടിമാർ. മികച്ച നവാഗത ചിത്രം മേപ്പടിയാൻ.

നോൺ  ഫീച്ചർ വിഭാഗത്തിൽ മികച്ച പരിസ്ഥിതി ചിത്രം: ആർ എസ് പ്രദീപിന്റെ  മൂന്നാം വളവ്.  മികച്ച അനിമേഷൻ ചിത്രം: കണ്ടിട്ടുണ്ട്.

ഫീച്ചർ ഫിലിം വിഭാഗത്തിലെ പുരസ്കാരങ്ങൾ ചുവടെ:


(പ്രത്യേക ജ്യൂറി പുരസ്കാരം: കടൈസി വ്യവസായി: ശ്രി നല്ലന്ദി , ഹോം: ഇന്ദ്രൻസ്)


മികച്ച തിരക്കഥ (ഒറിജിനൽ): ഷാഹി കബീർ (നായാട്ട്)


മികച്ച അവംലബിത തിരക്കഥ: സഞ്ജയ് ലീല ബൻസാലി


മികച്ച ആക്‌ഷൻ കൊറിയോഗ്രഫി: ആർആർആർ


മികച്ച സ്പെഷൽ എഫക്ട്സ്: ആർആർആർ


മികച്ച സംഗീതം: പുഷ്പ


മികച്ച എഡിറ്റിങ്: ഗംഗുഭായ് കാത്തിയാവാഡി (സഞ്ജയ് ലീല ബന്‍സാലി)


∙ മികച്ച മിഷിങ് സിനിമ– ബൂംബ റൈഡ്


∙മികച്ച ആസാമീസ് സിനിമ– ആനുർ


∙ മികച്ച ബംഗാളി സിനിമ–  കാൽകോക്കോ


∙മികച്ച ഹിന്ദി സിനിമ– സർദാർ ഉദം


∙ മികച്ച ഗുജറാത്തി സിനിമ– ലാസ്റ്റ് ഫിലിം ഷോ


∙ മികച്ച കന്നട സിനിമ– 777 ചാർളി


∙ മികച്ച തമിഴ് സിനിമ– കഡൗസി വിവസായി


∙ മികച്ച തെലുങ്ക് സിനിമ– ഉപ്പേന


∙ മികച്ച ആക്‌ഷൻ ഡയറക്‌ഷൻ സിനിമ– ‌


∙ മികച്ച നൃത്തസംവിധാനം– ആർആർആർ


∙ മികച്ച  സ്പെഷൽ എഫക്ട്സ്–  ആർആർആർ


∙ മികച്ച സംഗീതസംവിധാനം– ദേവി ശ്രീ പ്രസാദ് (പുഷ്പ)


∙ മികച്ച പശ്ചാത്തല സംഗീതം– എം.എം..കീരവാണി


∙ കോസ്റ്റ്യൂം ഡിസൈനർ– വീര കപൂർ ഈ


∙മികച്ച ഗാനരചയിതാവ്– ചന്ദ്രബോസ്


23 ഭാഷകളില്‍ നിന്നായി 158 സിനിമകളാണ് നോൺഫീച്ചർ വിഭാഗങ്ങളിൽ മത്സരിച്ചത്


നോൺ ഫീച്ചർ വിഭാഗങ്ങളിലെ പുരസ്കാരങ്ങൾ ചുവടെ:


മികച്ച ആനിമേഷൻ ചിത്രം: കണ്ടിട്ടുണ്ട് (സംവിധാനം അതിഥി കൃഷ്ണദാസ്)


മികച്ച വോയ്സ് ഓവർ: ആർട്ടിസ്റ്റ് കുലാഡ കുമാർ


മികച്ച സംഗീതം: ഇഷാൻ ദേവച്ച


മികച്ച പ്രൊഡക്‌ഷൻ സൗണ്ട് റെക്കോര്‍ഡിസ്റ്റ്: സുരിചി ശർമ


മികച്ച ഛായാഗ്രഹണം: ബിറ്റു റാവത് (ചിത്രം പാതാൽ ടീ)


മികച്ച സംവിധാനം: ബാകുൽ മാത്യാനി


മികച്ച ചിത്രം: ചാന്ദ് സാൻസേ


മികച്ച ഹ്രസ്വചിത്രം (ഫിക്‌ഷൻ): ദാൽ ബാത്


ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories