Share this Article
ഫിറ്റ്നസ് ഇൻഫ്ലുവൻസര്‍ ലാരിസ ബോർജസ് 33-ാം വയസിൽ അന്തരിച്ചു
വെബ് ടീം
posted on 31-08-2023
1 min read
FITNESS INFLUENCER LARISSA BORGES DIES AFTER CARDIAC ARREST

ബ്രസീലിയൻ ഫിറ്റ്നസ് ഇൻഫ്ലുവൻസര്‍ ലാരിസ ബോർജസ് ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. 33 വയസായിരുന്നു. ഒരാഴ്ചയോളം ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഗ്രമദോയിലേക്കുള്ള യാത്രക്കിടെ ആഗസ്റ്റ് 20നാണ് ലാരിസ ഹൃദയാഘാതമുണ്ടായത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച ലാരിസ കോമ അവസ്ഥയിലായിരുന്നു.

അതിനിടെ ആ​ഗസ്റ്റ് 28ന് രണ്ടാമതും ഹൃദയാഘാതമുണ്ടാവുകയും മരിക്കുകയുമായിരുന്നു. ലാരിസയുടെ കുടുംബമാണ് മരണവാർത്ത ഇൻസ്റ്റ​ഗ്രാമിലൂടെ അറിയിച്ചത്. ശരീരത്തിൽ മദ്യത്തിന്റെ കൂടെ മയക്കുമരുന്നിന്റെ അംശവും കടന്നതായി സംശയിക്കുന്നുണ്ടെന്ന് അന്വേഷണ ഉദ്യോ​ഗസ്ഥനായ  ഗുസ്താവോ ബാർസെല്ലസ് പ്രതികരിച്ചു.

വിദ​ഗ്ധ പരിശോധനകൾക്ക് ശേഷം മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാൻ സാധിക്കുയെന്നും ഉദ്യോ​ഗസ്ഥർ പറഞ്ഞു. ഫിറ്റ്നസ്, ഫാഷൻ, യാത്ര സംബന്ധിക്കുന്ന വിവരങ്ങൾ ലാരിസ ഇൻസ്റ്റ​ഗ്രാമിലൂടെ പതിവായി പങ്കുവെക്കുമായിരുന്നു. ഇൻസ്റ്റ​ഗ്രാമിൽ 30,000ത്തിന് മുകളിൽ ആരാധകരുണ്ട് ലാരിസയ്‌ക്ക്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories