ഉപതെരഞ്ഞെടുപ്പിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡല പര്യടനത്തിന് ഇന്ന് തുടക്കം കുറിക്കും.ചേലക്കരയിലാണ് മുഖ്യമന്ത്രിയുടെ ആദ്യ പൊതുയോഗം.രാവിലെ 10 മണിക്ക് തുടങ്ങുന്ന ഇടതു മുന്നണിയുടെ പാര്‍ട്ടി കണ്‍വെന്‍ഷനില്‍ വിവാദ വിഷയങ്ങള്‍ ചര്‍ച്ചയാക്കും.
വരും ദിവസങ്ങളില്‍ ചേലക്കരക്ക് പുറമെ പാലക്കാടും,വയനാട്ടിലും മുഖ്യമന്ത്രി മണ്ഡല പര്യടനത്തിന് എത്തും.അതെ സമയം ഉപതെരഞ്ഞെടുപ്പ് പ്രവര്‍ത്തനം ചര്‍ച്ച ചെയ്യുന്നതിനായി എന്‍ഡിഎ സംസ്ഥാന യോഗം ഇന്ന് പാലക്കാട് ചേരും.സമകാലിക വിവാദ വിഷയങ്ങള്‍ പ്രചരണത്തിന്റെ ഭാഗമാക്കും.