ഈ മാസം പതിനെട്ടിന് സന്നിധാനത്ത് നടന്ന മേല്‍ശാന്തി നറുക്കെടുപ്പില്‍ ക്രമക്കേട് നടന്നുവെന്നും തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട്തിരുവനന്തപുരം സ്വദേശി മധുസൂദനന്‍ നമ്പൂതിരി സമര്‍പ്പിച്ച ഹര്‍ജിയാണ് ജസ്റ്റീസ് അനില്‍ കെ നരേന്ദ്രന്‍ അധ്യക്ഷനായ ദേവസ്വം ബഞ്ച് പരിഗണിച്ചത്. തെരഞ്ഞെടുപ്പ് സുതാര്യമായിരുന്നുവെന്ന് സര്‍ക്കാരും ദേവസ്വം ബോര്‍ഡും അറിയിച്ചെങ്കിലും വാദത്തിനിടെ കോടതി അതൃപ്തി പ്രകടിപ്പിച്ചു. ചിലരുടെ ഭാഗത്ത് നിന്ന് അനാവശ്യ ഇടപെടല്‍ ഉണ്ടായെന്ന് കോടതി കോടതി വിമര്‍ശിച്ചു. നറുക്കെടുപ്പിന്റെ ഭാഗമാവാത്തവരെ സോപാനത്ത്‌പ്രവേശിപ്പിക്കരുതെന്ന് കോടതി ദേവസ്വം ബോര്‍ഡിന് നിര്‍ദേശം നല്‍കി.
നറുക്കെടുപ്പുമായി ബന്ധപ്പെട്ട ചാനല്‍ വാര്‍ത്തയെ തുടര്‍ന്നാണ് മധുസൂദനന്‍ നമ്പൂതിരി കോടതിയെ സമീപിച്ചത് നറുക്കെടുക്കുന്ന ലോട്ട് തുറന്നു കിടന്നുവെന്നും രണ്ട് നറുക്കുകള്‍ മടക്കിയും ബാക്കിയുള്ളവ ചുരുട്ടിയും ഇട്ട നിലയില്‍ കാണപ്പെട്ടുവെന്നും ഇത് അട്ടിമറിയാണെന്നുമായിരുന്നു ഹര്‍ജിക്കാരന്റെ വാദം.നിയുക്ത മേല്‍ശാന്തി പിഎന്‍ മഹേഷിന്റെ അഭിഭാഷകന് ചാനല്‍ ദൃശ്യങ്ങളും സിസിടിവി ദൃശ്യങ്ങളും നല്‍കാനും കോടതി നിര്‍ദേശിച്ചിരുന്നു. കേരള വിഷന്‍ ന്യൂസ് കൊച്ചി.