അരൂർ: ഫിഷറീസ് ഓഫിസർ കുഴഞ്ഞ് വീണ് മരിച്ചു. അരൂർ ഫിഷറീസ് ഓഫിസർ പ്രമോദ് യു. നായർ (46) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ ഓഫിസിലേക്ക് വരുമ്പോൾ അസ്വസ്ഥത അനുഭവപ്പെട്ടു.
പിന്നാലെ അരൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിയപ്പോൾ കുഴഞ്ഞുവീഴുകയായിരുന്നു. തുടർന്ന് നെട്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.