തിരുവനന്തപുരം: ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുനെ കണ്ടെത്തുന്നതിൽ കൂടുതൽ ഇടപെടലുകൾ ആവശ്യപ്പെട്ട് കർണാടക മുഖ്യമന്ത്രിക്കും പ്രതിരോധ മന്ത്രിക്കും കത്തയച്ച് മുഖ്യമന്ത്രി. കർണാടക മുഖ്യമന്ത്രിക്ക് സിദ്ധരാമയ്യ,പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് എന്നിവർക്കാണ് കത്തയച്ചത്.
ഡൈവർമാർ അടക്കം, അത്യാധുനിക സംവിധാനങ്ങൾ ആവശ്യപ്പെടണമെന്ന് സിദ്ധരാമയ്യക്ക് അയച്ച കത്തിൽ പറയുന്നു. നാവികസേനയിൽ നിന്ന് കൂടുതൽ വിദഗ്ധരെ അനുവദിക്കണം. നാവികസേനയുടെ കൂടുതൽ മുങ്ങൽ വിദഗ്ദ്ധരെ നിയോഗിക്കണമെന്നും രാജ്നാഥ് സിങിന് അയച്ച കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം ഷിരൂരിൽ മണ്ണിടിഞ്ഞ് കാണാതായ കോഴിക്കോട് സ്വദേശിയായ അർജുന് വേണ്ടിയുള്ള തിരച്ചിൽ പതിനൊന്നാം ദിവസവും തുടരുകയാണ്.