തിരുവനന്തപുരം: റോഡ് നിർമാണത്തിനായി എടുത്ത കുഴിയിലേക്ക് കാർ മറിഞ്ഞ് ഒരാൾ മരിച്ചു. പാലച്ചിറ മണനാക്ക് സ്വദേശി ഡൊമിനിക് സാബു (21) ആണ് മരിച്ചത്. കാറിലുണ്ടായിരുന്ന അഞ്ചു പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ രാത്രി 11.30ഓടെ തിരുവനന്തപുരം ആറ്റിങ്ങൽ ബൈപ്പാസിലാണ് അപകടം. ഹൈവേ നിർമാണം നടക്കുന്ന സ്ഥലത്താണ് അപകടമുണ്ടായത്. അവിടെ വലിയ താഴ്ചയിലാണ് നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. അത്തരമൊരു ഭാഗത്താണ് കാർ കുഴിയിലേക്കു വീണത്. കൊല്ലം ഭാഗത്തേക്കു പോയ കാറാണ് അപകടത്തിൽപ്പെട്ടതെന്നാണ് വിവരം.