Share this Article
അറിവും നൈപുണിയും കൈമുതലായ ഒരു നവകേരളത്തെ വാർത്തെടുക്കാൻ ഈ വിദ്യാരംഭ ദിനം ഊർജ്ജം പകരട്ടെയെന്ന് മുഖ്യമന്ത്രി; കുട്ടികളുടെ നാവില്‍ ആദ്യാക്ഷരം കുറിച്ച് മുഖ്യമന്ത്രിയും ഗവര്‍ണറും
വെബ് ടീം
posted on 23-10-2023
1 min read
kerala cm and governor write first letters at cliff house

തിരുവനന്തപുരം: വിജയദശമി ദിനത്തില്‍ കുട്ടികളെ എഴുത്തിനിരുത്തി ഗവര്‍ണറും മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും. ക്ലിഫ് ഹൗസില്‍ അനന്യ, അദ്വിഷ്, ഹിദ, ഐറീന്‍, ഏണസ്റ്റോ എന്നീ കുഞ്ഞുങ്ങളെയാണ് മുഖ്യമന്ത്രി എഴുത്തിനിരുത്തിയത്. 

'പൊതുവിദ്യാഭ്യാസ രംഗത്ത് കേരളം കൈവരിച്ച നേട്ടങ്ങള്‍ ലോകമെമ്പാടും ശ്രദ്ധിക്കപ്പെട്ടതാണ്. ഈ മാറ്റങ്ങളെ കൂടുതല്‍ ജനകീയമാക്കാനും ഇനിയും മെച്ചപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങളും സൗകര്യങ്ങളും പഠന സംവിധാനവും എല്ലാവര്‍ക്കുമൊരുക്കാനും നമുക്ക് സാധിക്കണം. ഇതിനായി വിവിധ നടപടികള്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പിലാക്കി വരുന്നു. അറിവും നൈപുണിയും കൈമുതലായ ഒരു നവകേരളത്തെ വാര്‍ത്തെടുക്കാന്‍ ഈ വിദ്യാരംഭ ദിനം ഊര്‍ജ്ജം പകരട്ടെ. എല്ലാവര്‍ക്കും  മഹാനവമി - വിജയദശമി ആശംസകള്‍'-മുഖ്യമന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. 

ഗവർണർ ആദ്യാക്ഷരം പകർന്ന് നൽകുന്നത് ഇവിടെ ക്ലിക്ക് ചെയ്ത് കാണാം


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories