തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് മാധ്യമങ്ങളെ കാണും. വൈകീട്ട് ആറിനാണ് മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം. എട്ടു ദിവസത്തിനിടെ രണ്ടാം തവണയാണ് മുഖ്യമന്ത്രി മാധ്യമങ്ങളെ കാണുന്നത്.
കഴിഞ്ഞ ചൊവ്വാഴ്ച മുഖ്യമന്ത്രി മാധ്യമങ്ങളെ കണ്ടിരുന്നു. ഏഴു മാസത്തിനു ശേഷമായിരുന്നു മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വന്നത്.